എലിക്കുളം: മടുക്കക്കുന്നിലെ കുരുവിനാൽ കുന്ന് തോട്ടത്തിലെ എട്ടേക്കർ ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിലെ വിളവെടുപ്പുത്സവം നാളെ രാവിലെ 10.30ന് നടക്കും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം ആൻസി ജയിംസ് ജീരകത്തിൽ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണവും നടത്തും. കർഷകൻ സിദ്ധാർത്ഥ് ഡൊമിനിക് കുരുവിനാക്കുന്നേൽ, പഞ്ചായത്തംഗങ്ങളായ ജോഷി കെ. ആന്റണി കുഴിക്കാട്ട്താഴെ, സൂര്യാ മോൾ, എലിക്കുളം ഫാം ടൂറിസം ക്ലബ് കോ ഓർഡിനേറ്റർ എ.ജെ. അലക്സ് റോയ്, പ്രസിഡന്റ് മാത്യു തോമസ്, സെക്രട്ടറി ജോസ് പി. കുര്യൻ പഴേപറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി എച്ച്. പ്രിൻസി, തളിർ നാട്ടു ചന്ത സെക്രട്ടറി വിത്സൻ മാത്യു പാമ്പൂരിക്കൽ, ഫിലിപ്പ് മാത്യു കണയങ്കൽ തുടങ്ങിയവർ പ്രസംഗിക്കും.